കൊച്ചി: ഡിസംബർ എട്ടിന് അഖിലേന്ത്യ തലത്തിൽ നടത്താനിരുന്ന സിഎ ഫൗണ്ടഷേൻ പരീക്ഷ മാറ്റിവച്ചു. ഭാരതബന്ദിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ ഡിസംബർ 13 ലേക്ക് മാറ്റിയതായി ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസും അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 10,12,13,14 തീയതികളിൽ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്ററുകളിലും മാറ്റം വരുത്തി. എറണാകുളം ചിന്മയ വിദ്യാപീഠം, വടുതല ചിന്മയ സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷ സെന്റർ കളമശേരി ആൽബർട്യൻ ഇൻസ്റ്ററ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കും കാരണക്കോടം സെന്റ് ജൂഡ് സ്‌കൂൾ, ആലുവ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പരീക്ഷ ആലുവ സെന്റ് ഫ്രാൻസീസ് ഗേൾസ് സ്‌കൂളിലേക്കും മാറ്റി.