തിരുവനന്തപുരം: സിനിമാരംഗത്തെ ഉറ്റസുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും രണ്ടു താരങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത മഞ്ജു പകർത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന.മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രെയിറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

'നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത് എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്.ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

 

2017ൽ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാളചിത്രം. തുടർന്ന് കന്നഡ സിനിമകളിലാണ് ഭാവന കൂടുതൽ വേഷമിട്ടത്. 96ന്റെ കന്നഡ റീമേക്കായ 99ൽ ജാനകി ദേവിയായി എത്തിയത് ഭാവന ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബജ്‌രംഗിയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.