തിരുവനന്തപുരം: ഭർത്താവിന്റെ തിരക്കഥയിൽ ഭാര്യ അഭിനേത്രിയാകുന്നു. ചെമ്പൻ വിനോദ് തിരക്കഥകൃത്താകുന്ന ഭീമന്റെ വഴിയിലാണ് ഭാര്യ മറിയം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിൽ നഴ്സിന്റെ വേഷമാണ് മറിയം അവതരിപ്പിക്കുന്നത്. ക്യാരക്ടർ പോസ്റ്റർ തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ചെമ്പൻ വിനോദ് ഇക്കാര്യം അറിയിച്ചത്.

ഭീമന്റ വഴിയുടെ ട്രെയിലറിൽ കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് മറിയത്തെ കാണാം. തമാശയ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ജോസ്, ചിന്നു ചാന്ദ്നി എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിക് അബു, റിമാ കല്ലിങ്കൽ, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു.