പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ഭ്രമം ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ 7ന് റിലീസ് ചെയ്യും. സസ്പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.

എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഈ ചിത്രം