തിരുവനന്തപുരം: പ്രിഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു.പൃഥ്വിരാജിന്റേതടക്കമുള്ള കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്ന് പുറത്തുവിട്ട ട്രെയിലർ.രവി കെ ചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഭ്രമം എത്തുന്നത്.

ഭ്രമത്തിന്റെ നിഗൂഢതകൾ ഇന്ന് മറനീക്കപ്പെടും എന്ന് കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് സൂചന നൽകിയിരുന്നു.മംമ്ത മോഹൻദാസും ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസർ- ബാദുഷ എൻ എം,സംഗീത സംവിധാനം- ജാക്‌സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടർ- ജിത്തു അഷ്‌റഫ്. സൂപ്പർവൈസിങ് പ്രൊഡ്യൂസർ അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്‌സ് സേവ്യർ, ടൈറ്റിൽ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.

എ പി ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.ആയുഷ് മാൻ ഖുറാനെയുടെ ചിത്രമായി ബോളിവുഡിൽ പ്രദർശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം.ഒക്ടോബർ ഏഴിന് ആണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക