കണ്ണൂർ: പയ്യന്നൂരിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒരു സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂരിലെ എടാട്ടാണ് അപകടമുണ്ടായത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സ്ഫോടനത്തിൽ പടക്ക നിർമ്മാണശാല പൂർണമായി കത്തി നശിച്ചു. അപകടത്തിൽ 65 വയസുകാരിയായ ചന്ദ്രമതിക്കാണ് പരിക്കേറ്റത്. ​ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.