കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിനും ആകംഷയ്ക്കും വിരാമമിട്ട് ബിഗ്‌ബോസ് ഹൗസിലേക്ക് മണിക്കുട്ടന്റെ റീ എൻട്രി.വ്യാഴാഴ്‌ച്ചത്തെ എപ്പിസോഡിന്റെ പ്രമോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.മണിക്കുട്ടൻ പ്രധാനവേഷങ്ങളിലൊന്നായെത്തിയ ചോട്ടാ മുംബൈയിലെ അടിതടകൾ പഠിച്ചവനല്ല വീരനുമല്ല എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് മണിക്കുട്ടന്റെ പുനപ്രവേശം.ഹൗസിന്റെ വാതിൽ തുറന്ന് ചാടിവരുന്ന മണിക്കുട്ടന്റെ അടുത്തേക്ക് മത്സരാർത്ഥിയും നിലവിലെ ക്യാപ്റ്റനും കൂടിയായ രമ്യപണിക്കർ ഓടി വരുന്നതും ആശ്ലേഷിക്കുന്നതും തുടർന്ന് മറ്റ് മത്സരാർത്ഥികൾ സന്തോഷത്തോടെ ഓടി വരുന്നതുമാണ് പ്രമോയിലുള്ളത്.

മണിക്കുട്ടന്റെ റിഎൻട്രി സന്തോഷത്തിനൊപ്പം തന്നെ സങ്കടകരമായ നിമിഷങ്ങൾക്കും വ്യാഴാഴ്‌ച്ചത്തെ എപ്പിസോഡ് സാക്ഷ്യം വഹിക്കുന്നുണ്ട്.ഡിംപൽബാലിന്റെ അച്ഛന്റെ മരണവാർത്ത ഫോൺകോളിലുടെ അറിയിക്കുന്നകും ഇന്നത്തെ എപ്പിസോഡിലുണ്ട്. വീട്ടിൽ നിന്ന് ഒരു ഫോൺ സന്ദേശമുണ്ടെന്ന് ബിഗ്‌ബോസ് അറിയിക്കുമ്പോൾ തന്നെ ഡിംപൽ ആശങ്കയിലാകുന്നതും മരണവാർത്ത അറിയുമ്പോൾ നിയന്ത്രണം വിട്ട് കരയുന്നതും പ്രമോയിൽ കാണാം.

അച്ഛന്റെ മരണത്തെത്തുടർന്ന് ഡിംപൽ ബിഗ്‌ബോസ് വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഈ സാഹചര്യക്കിൽ ഹൗസിലേക്ക് തിരിച്ചുവരാൻ മണിക്കുട്ടനിൽ സമർദ്ദം ഏറുകയായിരുന്നു.ഫിറോസ്-സജ്‌ന ദമ്പതിമാരെ പോലെ തന്നെ ശക്തനായ മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. ഇരുകൂട്ടരും പുറത്തായതോടെ കണ്ടന്റ് പോലും ഇല്ലാതായെന്നാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്. അതുകൊണ്ട് കൂടിയാണ് മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമായത്. ഡിംബലും കൂടി പോകുമ്പോൾ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭർത്താവ് ഷോയ്ക്കിടെ മരിച്ചിരുന്നു. എന്നാൽ അന്ന് ഭാഗ്യലക്ഷ്മി വിട്ടു പോയില്ല. എന്നാൽ ഡിംബൽ പോകുമെന്നാണ് സൂചന.

സജ്ജനാ-ഫിറോസിനെ പുറത്താക്കാനുള്ള മത്സരാർത്ഥികളുടെ ഗെയിമിനൊപ്പം ബിഗ് ബോസും ചേർന്നിരുന്നു. ചെരുപ്പെറിഞ്ഞ റംസാനെ പുറത്താക്കണമെന്നായിരുന്നു പ്രേക്ഷകരുടെ പൊതുവികാരം. എന്നാൽ എവിക്ഷന് അതു വിട്ടു കൊടുത്തു. എന്നാൽ പ്രേക്ഷകരുടെ പിന്തുണ ഏറെയുണ്ടായിരുന്ന ഫിറോസിനേയും സജ്ജനയേയും ബിഗ് ബോസ് തന്നെ പുറത്താക്കി. അതും ഇതിലും ചെറിയ തെറ്റുകൾക്ക്. പല മത്സരാർത്ഥികളെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇവർക്കൊന്നും വലിയ ശിക്ഷ നൽകുന്നില്ല. അതുകൊണ്ട് തന്നെ സജ്ജനാ ഫിറോസിനോട് കാട്ടിയത് നീതി കേടാണെന്ന് പറയുന്നവരുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും മണിക്കുട്ടൻ അവിടെ നിന്നിറങ്ങാൻ ചില സാഹചര്യങ്ങൾ ഉണ്ടായി. അതിലൊന്ന് സൂര്യയുടെ പ്രണയനാടകമാണ്.കിടിലൻ ഫിറോസുമായി ചേർന്ന് സൂര്യ തന്റെ പൊളിഞ്ഞ പ്രണയം ഉപയോഗിക്കുമെന്നുള്ള ഭയം ആയിരുന്നു മണിക്കുട്ടന് ഉണ്ടായിരുന്നതെന്ന് പോകാനുള്ള കാരണങ്ങൾ കണ്‌ഫെഷൻ മുറിയിൽ വെച്ച് പറയുമ്പോൾ വ്യക്തമായിരുന്നു. സന്ധ്യ തനിക്ക് എതിരെ കച്ചിത്തുറു പോലെ കെട്ടിയുണ്ടാക്കിയ അനാവശ്യപ്രശ്‌നം ഒരു കാരണമായി നമ്മെ കേൾപ്പിച്ചുവെങ്കിലും രണ്ടാമത്തെ കാരണമായ സൂര്യയുടെ പ്രണയക്കളി ആയിരുന്നു പ്രധാനപെട്ടത്.

ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറ്റവും അപ്രതീക്ഷിതത്വം കാത്തുവച്ചിരുന്ന എപ്പിസോഡ് ആയിരുന്നു തിങ്കളാഴ്ചത്തേത്. ഈ സീസണിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാർഥികളിൽ ഒരാളായ മണിക്കുട്ടന്റെ ഷോയിൽ നിന്നുള്ള സ്വയം പിന്മാറ്റമായിരുന്നു ആ സംഭവം. മണിക്കുട്ടൻ തങ്ങളോട് ഒരു വാക്ക് പോലും പറയാതെ പോയത് മത്സരാർഥികളിൽ പലർക്കും ഇന്നലെ ഉൾക്കൊള്ളാൻ ആയിരുന്നില്ല. കൂട്ടത്തിൽ ഏറ്റവും സങ്കടപ്പെട്ടത് ഡിംപലും സൂര്യയും ആയിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ മത്സരാർഥികൾക്കിടയിലെ ഒരു അഭിപ്രായവ്യത്യാസത്തിലേക്ക് മണിക്കുട്ടന്റെ പേര് കടന്നുവന്നു.

മണിക്കുട്ടൻ പോയതിനു പിന്നാലെ സൂര്യ തന്റെ പാവയ്ക്ക് 'മണിക്കുട്ടൻ' എന്നു പേരിട്ടിരുന്നു. ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ മണിക്കുട്ടൻ എന്ന് വിളിച്ച് ആ പാവയെ കളിപ്പിക്കുന്ന സൂര്യയെയാണ് കണ്ടത്. സൂര്യയിൽ നിന്നും പാവയെ കൈയിലെടുത്ത അഡോണി അതിനെ ട്രെഡ് മില്ലിൽ കൊണ്ടുവന്ന് വെക്കുകയും തമാശ ഉണ്ടാക്കുകയും ചെയ്തു. റംസാനും ഫിറോസും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ട്രെഡ് മില്ലിൽ നിന്നും വീഴുന്ന പാവയെ നോക്കി, ഞാനൊക്കെ പോയാലും നീയൊക്കെ ഇങ്ങനെ ചെയ്യുമോ എന്ന് ഫിറോസ് തമാശയ്ക്ക് ചോദിക്കുകയും ചെയ്തു.

വൈകിട്ടത്തെ മീറ്റിംഗിൽ ക്യാപ്റ്റനായ രമ്യ ഈ വിഷയത്തിൽ തനിക്കുള്ള അതൃപ്തി തുറന്നുപറഞ്ഞു.  ഇന്നലെ ബിഗ് ബോസ് ഹൗസിൽ നിന്നും പോയ ഒരാളുടെ പേര് ഒരു പാവയ്ക്ക് ഇടുന്നത് ശരിയല്ലെന്നും അത് പോയ ആളിനോടുള്ള ബഹുമാനക്കുറവായാണ് വിലയിരുത്തപ്പെടുകയെന്നും രമ്യ സ്വന്തം അഭിപ്രായം എന്ന നിലയിൽ പറഞ്ഞിരുന്നു. അങ്ങനെ ബിഗ്ബോസിൽ സജീവമായിരുന്ന മണിക്കൂട്ടൻ ചർച്ചകൾക്കാണ് റീ എൻട്രിയോടെ വിരാമമാകുന്നത്.