കണ്ണൂർ: ബിജു കണ്ടക്കൈ സിപിഎം. സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി ചുമതലയേൽക്കും. എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയായാണ് ബിജു കണ്ടക്കൈ ചുമതലയേൽക്കുക.

ഇപ്പോഴത്തെ സെക്രട്ടറി കണ്ണൂരിൽനിന്നുള്ള കെ. സജീവൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടർന്നാണ് ബിജുവിനെ എ.കെ.ജി. സെന്ററിന്റെ സെക്രട്ടറിയാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.നിലവിൽ സിപിഎം മയ്യിൽ ഏരിയാ സെക്രട്ടറിയാണ് ബിജു കണ്ടക്കൈ. മുൻ ഡിവൈഎഫ്ഐ നേതാവ് കൂടിയാണ്.