തൃശ്ശൂർ: തൃശ്ശുരിൽ വിവിധയിടങ്ങളിലുണ്ടായ ബൈക്കപകടങ്ങളിൽ നാലുമരണം.പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്.പുത്തൂരിൽ കൊങ്ങൻ പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. പുത്തൂർ കുരിശുംമൂല വാഴക്കാലയിൽ ഉണ്ണികൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണ (അപ്പു - 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയിൽ ജയൻ മകൻ ജിതിൻ (26) എന്നിവരാണ് മരിച്ചത്.

കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ് (48) ബൈക്ക് യാത്രക്കാരൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.പുലർച്ചെ 4.30ന് കുന്നത്തങ്ങാടി സെന്ററിലാണ് അപകടം