വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ ഈയ്യിടെ ഏഷ്യൻ-അമേരിക്കൻ വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളെ പ്രതിഷേധിക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ നിയമം യു.എസ്. സെനറ്റിൽ ഒന്നിനെതിരെ 94 വോട്ടുകളോടെ പാസ്സാക്കി. യു.എസ്. കോൺഗ്രസ്സിൽ ആദ്യമായാണ് ഇരു പാർട്ടികളുടേയും പൂർണ്ണ പിന്തുണയോടെ ഒരു നിയമം പാസ്സാകുന്നത്.

മിസ്സോറിയിൽ നിന്നുള്ള റിപ്പബ്ലിക്ക് സെനറ്റ് അംഗം ജോഷ് ഹൗലി മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ടുചെയ്തത്.

യു.എസ്. സെനറ്റ് ഈ ബിൽ പാസ്സാക്കിയതോടെ വംശീയതക്കോ, ഗ്രൂപ്പുകൾക്കോ യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമായ സന്ദേശമാണ് നൽകുന്നത്.ഏഷ്യൻ അമേരിക്കൻ വംശജർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിന് ഈ ബിൽ പാസ്സായതോടെ ഫെഡറൽ ഗവൺമെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണെന്ന് മെജോറട്ടി ലീഡർ ന്യൂയോർക്കിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ ചക്ക്ഷൂമ്മർ പറഞ്ഞു.ഹവായിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റ് അംഗം മസ്സിഹീറോനയാണ് ബിൽ അവതരിപ്പിച്ചത്.

ഇനി ഈ നിയമം യു.എസ്. ഹൗസിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം യു.എസ്. ഹൗസ് പാൻഡമിക്കിനിടയിൽ ഏഷ്യൻ അമേരിക്കൻ വംശജർക്കെതിരെ നടക്കുന്ന വംശീയ അക്രമണത്തെ അപലപിക്കുന്ന സെലൂഷൻ പാസ്സാക്കിയിരുന്നു.
അടുത്തമാസം യു.എസ്. ഹൗസിൽ ഈ ബിൽ ചർച്ചക്കെടുക്കുമെന്ന് നാൻസി പെളോസിയും ഉറപ്പു നൽകി.