കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ഞായറാഴ്ച 74-ാം ജന്മദിനം. തൃശ്ശൂർ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് കാതോലിക്കാ ബാവായുടെ ജനനം. 2010 നവംബർ 1-ന് കാതോലിക്കാ ബാവയായി സ്ഥാനമേറ്റു. കോവിഡ് പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി. രാവിലെ പരുമല പള്ളിയിൽ കാതോലിക്കാബാവാ കുർബാന അർപ്പിക്കും.