തലശേരി: കൊടുവള്ളി മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിച്ച തനിച്ചു താമസിക്കുന്ന മധ്യവയസ്‌കയായ സ്ത്രീക്ക് റവന്യു അധികൃതർ പകരം താമസസ്ഥലം കണ്ടെത്തി. ശനിയാഴ്‌ച്ച രാവിലെ ഏറെ മണിക്കൂറുകളുടെ സംഘർഷത്തിനൊടുവിലാണ്‌കൊടുവള്ളി നിട്ടൂരിലെ വാമൽ വീട്ടിൽ എൻ. ഗിരിജ (55) യുടെ വീട് പൊളിച്ചു നീക്കാനായി റവന്യു വകുപ്പ് അധികൃതർ ഒഴിപ്പിച്ചത് ഇവരെ ഒഴിപ്പിക്കുന്നതിനെതിരെ നാട്ടുകാരും പ്രദേശത്തെ ബിജെപി പ്രവർത്തകരും രംഗത്തെത്തിയതോടെ പൊലിസുമായി ശനിയാഴ്‌ച്ച രാവിലെ ബലപ്രയോ'ഗവും ഉന്തും തള്ളുമുണ്ടായി.

കുടിയൊഴിക്കുന്ന സ്ത്രീക്ക് താമസ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും ഇതു മറികടന്നു കൊണ്ടാണ് ഒഴിപിക്കുന്നതെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.ഇതോടെയാണ് തലശേരി സബ് കലക്ടർ അനുകുമാരി ഇടപെട്ട് സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഫ്‌ളാറ്റിൽ ഗിരിജയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. ഇതോടെ കൊടുവള്ളി മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായിപൊളിക്കാൻ ബാക്കിയായ വീടും പൊളിച്ച് നീക്കി തുടങ്ങി.

തനിച്ചു താമസിക്കുന്ന ഗിരിജയ്ക്ക് പുനഃരധിവാസം നൽകാതെ ഒഴിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു പൊളിച്ചു നീക്കൽ ഇതുവരെ വൈകിയത്. സംഘർഷം ഒഴിവാക്കാൻ ഗിരിജയെ പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊളിക്കാനുള്ള നടപടിറവന്യൂ വകുപ്പ് സ്വീകരിച്ചത്.

കൊടുവള്ളി മേൽപ്പാലം നിർമ്മാണത്തിനായി നിരവധി കെട്ടിടങ്ങൾ പ്രസ്തുത സ്ഥലത്ത് പൊളിച്ചുമാറ്റിയിരുന്നു. ഗിരിജക്ക് പുനഃരധിവാസം ഉറപ്പിക്കാതെ നാല് മാസത്തേക്ക് ഒഴിപ്പിക്കാൻ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. സുനാമി പുനഃരധിവാസ പദ്ധതി പ്രകാരം കോടിയേരി പപ്പന്റ പിടികക്ക് സമീപംനിർമ്മിച്ച ഫ്‌ളാറ്റിലാണ് ഗിരിജയ്ക്ക് താമസ സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കി നൽകിയത്. വീട് പൊളിക്കുന്ന വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ റവന്യൂ സംഘത്തിനെ തടഞ്ഞതാണ് മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

ഇതോടെ സബ് കലക്ടർ അനുകുമാരി സ്ഥലത്തെത്തുകയും 'കാര്യങ്ങൾവിശദീകരിച്ച ശേഷം പ്രതിഷേധക്കാർ പിന്മാറുകയായിരുന്നു. തലശേരി സബ്കലക്ടർ അനുകുമാരി തഹസിൽദാർ ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് അനുരജ്ഞന ചർച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചത്.