ബ്ലാക്ക്‌ബെറി കേക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

മൈദ 3 കപ്പ്
പഞ്ചസാര 1 3/4 കപ്പ്
ബട്ടർ 1 കപ്പ്
മുട്ട 4
വാനില എസ്സെൻസ് 2 ടീ.സ്പൂൺ
ബെയിക്കിങ് സോഡ 1 ടീ.സ്പൂൺ
ബെയിക്കിങ് പൗഡർ ½ ടീ.സ്പൂൺ
സിനമെൺ/കറുവാപ്പട്ട പൊടി 2 ടീ.സ്പൂൺ
ഉപ്പ് ഒരു നുള്ള്
സവർ ക്രീം/തൈര് 3/4 കപ്പ്
വാനില എസ്സെൻസ് 2 ടീ.സ്പൂൺ
ബ്ലാക്ക്‌ബെറി 1 കപ്പ്
പഞ്ചസാര 1 കപ്പ്

തയ്യാറാക്കാൻ

ദ്യം കേക്ക് ഉണ്ടാക്കാനുള്ള പാത്രം അൽപ്പം ബട്ടർ തൂത്ത്, മൈദയും തൂകി വെക്കുക. മൈദ, കറുവാപ്പട്ട്, ബേക്കിങ് പൗഡർ, ഉപ്പ് സോഡാപ്പൊടി എന്നുള്ള എല്ലാ പൊടികളും ഒരുമിച്ച് ചേത്തുവെക്കുക. പഞ്ചസാര ഒന്നു പൊടിച്ചതിനു ശേഷം ബട്ടറും ചേത്ത് നന്നായി അടിച്ചു പതപ്പിക്കുക, ശേഷം മുട്ട ഒന്നൊന്നായി ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. നന്നായി ഓരോന്നും അടിച്ചു പതപ്പിക്കുക. ഇനി സവർ ക്രീം അഥവാ തൈര് ചേർത്ത് വീണ്ടും പതപ്പിക്കുക. ഇതിലേക്ക് എസ്സെൻസും ചേത്ത് ബേക്കിങ് പാത്രത്തിൽ ഒഴിച്ചു, ആദ്യ്ം 180 ഡിഗ്രി ചൂടിൽ 15 മിനിട്ട് പിന്നീട് 150 ഡിഗ്രിയിൽ 10 മിനിട്ട് കൂടി ബെയ്ക്ക് ചെയ്യുക. വെന്തു എന്നു മനസ്സിലാക്കാൻ ഒരു കത്തി ഒന്നു കുത്തിനോക്കിയാൽ അതിൽ ഒന്നും പറ്റിപ്പിടിക്കാതെ ക്ലീൻ ആയിരിക്കണം.

ബ്ലാക്ക്‌ബെറി സിറപ്പ്

ഒരുകപ്പ് ബ്ലാക്ക്‌ബെറിയും പഞ്ചസാരയും ഒരുമിച്ച് മിക്‌സിയിൽ അടിക്കുക. അത് കുറുകിയിരിക്കും. കേക്ക് ചൂടായിരിക്കുമ്പോൾ തന്നെ, ഫോർക്ക് കൊണ്ട് കുത്തുകൾ ഇട്ട് ബ്ലാക്ക്‌ബെറിസിറപ്പ് അതിനു മുകളിലേക്ക് ഒഴിക്കുക. 10 മിനിറ്റിൽ അത് നന്നായി സെറ്റ് ആയാൽ, മുറിച്ച് ഉപയോഗിക്കുക.

കുറിപ്പ് ഏതുതരം ബെറികളും, സ്‌ട്രോബറി, ബ്ലൂബറി, ബ്ലാക്ക്‌ബെറി എന്നിവ, ഇങ്ങനെ സിറപ്പാക്കി കേക്കിൽ ഒഴിച്ച് തയ്യാറാക്കാം. കേക്ക് ചൂടായിരിക്കുംബോൾ തന്നെ അതിൽ ഒഴിക്കുകയും വേണം. പഞ്ചസാരയുടെ അളവ് ഇഷ്ടാനുസരണം കുറക്കുകയും കൂട്ടുകയും ആവാം. അലങ്കരിക്കാനായി ബെറികൾ മുറിച്ച് തയ്യാറാക്കാം. നിങ്ങളുടെ ഓവന്റെ ചൂടിനനുസരിച്ച്, കേക്ക് തയ്യാറാക്കണം. സാധാരണയായി തുടക്കം നല്ല ചൂടിലും പിന്നീട് അല്പം ചൂട് കുറച്ചും ആണ് കേക്ക് തയ്യാറാക്കേണ്ടത്.