മൂഹ നന്മയ്ക്കായി യെല്ലോ ഹാർട്ട് ക്യാമ്പയിൻ സന്തോഷപൂർവ്വം അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി . സമൂഹത്തിനുവേണ്ടി സംഭാവനകൾ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാർട്ട് ലക്ഷ്യമിടുന്നത്. സംരംഭത്തിന്റെ ഭാഗമായി, സമൂഹത്തിനു സന്തോഷം പകരുകയും ഭൂമിയെ സംരക്ഷിക്കുകയും ,സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ പോരാടുകയും ചെയ്യും.

ക്ലബ്ബിനെ സൃഷ്ടിച്ചതിലും നിലനിർത്തുന്നതിലും ആരാധകരുടെ പങ്ക് വളരെ വലുതാണ്. ആ സമൂഹത്തിനോടുള്ള പ്രതിബദ്ധത നിലനിർത്തുന്നതിൽ യെല്ലോ ഹാർട്ട് പ്രതിജ്ഞാവഹമാണ്. സമൂഹത്തിനായി നന്മ ചെയ്യുന്ന നായകന്മാരെ അഭിനന്ദിക്കുകയും അതുവഴി അവരെ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. #YennumYellow കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

മഞ്ഞപ്പടയുടെ ഊർജ്ജസ്വലത നിലനിർത്തി , മുതിർന്ന ഫുട്ബോൾ താരങ്ങളെ ബഹുമാനിക്കുകയും വനിതാ സംരംഭകരെ കണ്ടെത്തി അവരിലെ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവർക്ക് ശോഭിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുകയാണ് കെ ബി എഫ് സി ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിലൂടെ, ഫുട്‌ബോൾ പിന്തുടരാൻ ആഗ്രഹിക്കുന്ന നിരാലംബരായ കുട്ടികളെകൂടി ഉൾപ്പെടുത്തി അവരുടെ മുഖത്തെ പുഞ്ചിരി മായാതെ നിലനിർത്തുകയും ചെയ്യും . ക്ലബ്ബിന്റെ ആരാധകവൃന്ദരായ ''മഞ്ഞപ്പടയോട്'' അവരുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി പറയാനും കെ ബിഎഫ് സി ഈ വേളയിൽ ആഗ്രഹിക്കുന്നു.