സ്നേഹം കൊണ്ട് ലോകം കീഴടക്കുക.. ബോബി ചെമ്മണ്ണൂർ ആദ്യമായി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്നേഹത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും പണത്തിന്റെ പളപളപ്പല്ല ലോകത്ത് സന്തോഷം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടുകയുമാണ് ബോബി ചെമ്മണ്ണൂർ. അസർ സംവിധാനം ചെയ്ത വീഡിയോക്ക് വേണ്ടി ​ഗാനം എഴുതിയതും സം​ഗീതം നൽകിയതും അദ്ദേഹം തന്നെയാണ്.

ഒരു വ്യവസായിയാണെങ്കിലും ജീവകാരുണ്യ പ്രവർനങ്ങളിലും ബോ ചെ സജീവമാണ്. അതേസമയം, ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ മീഡിയ കാണുന്നത് ഒരു രസികനായാണ്. ട്രോളർമാരുടെ പ്രിയപ്പെട്ട ആൾ കൂടിയാണ് ഇദ്ദേഹം.ബോബി ചെമ്മണ്ണൂരിന്റെ കുങ്ഫു വീഡിയോകളും ചില അഭിമുഖങ്ങളുമൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചവയാണ് .

ആറാം ക്ലാസിലെ അംബാസഡർ ഓടിക്കലും ഒരു വയസ്സിലെ മദ്യസേവയും വൻ ട്രോളുകൾക്ക് വഴി തെളിച്ചിരുന്നു .ട്രോളുന്നവരെ അഭിനന്ദിച്ചുകൊണ്ടും ബോബി ചെമ്മണ്ണൂർ ഞെട്ടിച്ചു .അടുത്തിടെ തന്നെ എല്ലാവരും ബോചെ എന്നോ ബോബി എന്നോ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞതോടെ ബോചെ ട്രോളുകളൊരുക്കിയവരെയാണ് ബോബി ചെമ്മണ്ണൂർ പ്രശംസിച്ചത്.