മലപ്പുറം: മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കൽ ചെനക്കൽ വാർഡിലെ അസൈൻ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു.സ്വതന്ത്ര സ്ഥാനാർത്ഥി ബഷീർ കണ്ണനാരിയുടെ ഏജന്റായിരുന്നു.ചെനക്കൽ കൈതകളത്ത് അബൂബക്കറിന്റെ മകനാണ്.

മുന്നാംഘട്ടിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.രാവിലെ വോട്ട് ചെയ്തു മടങ്ങവെ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി ബേബിയാണ് മരിച്ചത്.