ലക്നൗ: രാജ്യത്ത് വീണ്ടും കുഴൽക്കിണർ അപകടം. ഉത്തർപ്രദേശിൽ നാലുവയസുകാരൻ കുഴൽക്കിണറിൽ വീണു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആഗ്ര ഫത്തേബാദ് ജില്ലയിൽ ദാരിയ ഗ്രാമത്തിലാണ് സംഭവം.

കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മൂടിയില്ലാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കുട്ടി കുഴൽക്കിണറിൽ വീണത് അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. നാട്ടുകാരുടെ സഹായത്തോടെ പൊലീസുകാരും അഗ്‌നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.