സ്വാദിഷ്ടമായ കടച്ചക്ക തോരൻ ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ : 

1. കടച്ചക്ക/ശീമച്ചക്ക 2 കപ്പ്, നീളത്തിൽ അരിഞ്ഞത്

2. മാങ്ങ 3 ടേബിൾ സ്പൂൺ

3. തേങ്ങ - 1/2 കപ്പ്

4. ജീരകം - 1 ടീ സ്പൂൺ

5. മഞ്ഞൾപ്പൊടി - ഒരു നുള്ള്

6. ഉപ്പ് - പാകത്തിന്‌

നീളത്തിൽ അരിഞ്ഞ ശീമച്ചക്ക തേങ്ങയും  ജീരകവും മഞ്ഞൾപ്പൊടിയും ഉപ്പുംകൂടി അരച്ച അരപ്പും ചേർത്ത് വേവിക്കാൻ വെയ്ക്കുക. മുക്കാൽ വേവാകുമ്പോൾ നീളത്തിലരിഞ്ഞ മാങ്ങയും ചേർക്കുക. കടുക്‌പൊട്ടിച്ച് അല്പം കറിവേപ്പിലയും ചേർത്തിളക്കിയെടുക്കുക.

കുറിപ്പ്: ഇതു ചോറിന്റെ കൂടെ മാത്രമല്ല, ചപ്പാത്തി എന്നിവയുടെ കൂടെയും കഴിക്കാവുന്നതാണ്. ശീമച്ചക്കയുടെ കൂടെ മാങ്ങ ചേർക്കുന്നതു കാരണം, ഒരു ചെറിയ പുളിരസവും കൂടെയുണ്ടാകും.