ഷൻഗഞ്ച്: ബീഹാറിൽ ഉദ്ഘാടനം നടക്കാനിരിക്കെ പാലം ഒലിച്ചുപോയി. കിഷൻഗഞ്ച് ജില്ലയിലെ ദിഗൽബങ്ക് ബ്ലോക്കിലാണ് സംഭവം. ഗ്രാമവാസികളുടെ ദീർഘനാളുകളായുള്ള കാത്തിരിപ്പിൻെ്റ ഫലമായാണ് പാലം പണിതത്. എന്നാൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പാലം പൂർണ്ണമായി ഒലിച്ചുപോയി. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം ഒഴുകിപ്പോയത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

1.42 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിൻെ്റ പണി കഴിഞ്ഞ വർഷം ജൂണിലാണ് ആരംഭിച്ചത്. ഉദ്ഘാടനം തീരുമാനിച്ചിരിക്കെയാണ് പാലം തകർന്നത്. പാലത്തിലേക്കുള്ള സമീപന പാതയുടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. പാലം പൂർത്തിയാക്കാൻ ഉപയോഗിച്ച നിർമ്മാണ സാമഗ്രികൾ ഗുണിനിലവാരമില്ലാത്തതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കൂടാതെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

ഗ്രാമവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗമായിരുന്നു ഈ പാലം. ദീർഘനാളുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധികൃതർ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.