കോഴിക്കോട് : തൃക്കാക്കരയിലെ ജനവിധി ഭരണ വിരുദ്ധ വികാരമല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.എൽഡിഎഫ് വിരുദ്ധ ശക്തികൾ തൃക്കാക്കരയിൽ ഒന്നിച്ചു. ട്വന്റി ട്വന്റി അടക്കമുള്ളവർ യുഡിഎഫിനെ സഹായിച്ചതുകൊണ്ട് മാത്രമുണ്ടായ വിജയമാണിത്.

ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. കേരള രാഷ്ട്രീയത്തിൽഒരുചലനവും ഇതുണ്ടാക്കില്ല. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള വേദിയല്ല. സിൽവർ ലൈൻ പദ്ധതി പരിസ്ഥിതിയക്ക് ദോഷമുണ്ടാക്കുന്നതല്ല. ഇത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. കൂടുതൽ പഠനങ്ങൾ നടത്തി ജനങ്ങളെ പരിഗണിച്ച് മാത്രമേ സർക്കാർ തീരുമാനം എടുക്കുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.