കൊച്ചി: പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ ട്രെയിലർ പുറത്ത്. മോഹൻലാലിനൊപ്പം സ്വന്തം സംവിധാനത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജ് എന്നതാണ് 'ബ്രോ ഡാഡി'യുടെ ഏറ്റവും വലിയ പ്രത്യേകത.

അച്ഛനും മകനുമായിട്ടും ആണ് ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ജോഡിയായി ചിത്രത്തിൽ മീനയാണ്.

കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് 'ബ്രോ ഡാഡി'. രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയാകും 'ബ്രോ ഡാഡി' എന്ന് ഉറപ്പുതരുന്ന ട്രെയിലർ ഇപോൾ പുറത്തുവിട്ടിരിക്കുകയാണ്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്ന 'ബ്രോ ഡാഡി' ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ 26ന് പ്രദർശനത്തിനെത്തുമെന്നും ട്രെയിലറിനൊപ്പം അറിയിച്ചിട്ടുണ്ട്.



ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ഇത് ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങൾ തന്നെയാണ് 'ബ്രോ ഡാഡി'യുടെ ആകർഷണം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ ജോഡിയായി എത്തുന്നത്. ശ്രീജിത്തും എന്നും ബിബിൻ മാളിയേക്കലുമാണ് തിരക്കഥ എഴുതുന്നത്. എം ആർ രാജകൃഷ്ണനാണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി.