തിരുവനന്തപുരം: മോഹൻലാലിന്റെയും പ്രിഥ്വിരാജിന്റെയും ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഷൂട്ട് പൂർത്തിയാകേണ്ടതായിരുന്നു.എന്നാൽ മഹാമാരിയിൽ ചിത്രം നീണ്ടുപോയതോടെ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കികയാണ് പ്രിഥ്വിരാജ്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു.

ബ്രോ ഡാഡി എന്നാണ് സിനിമയുടെ പേര്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദർശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാർ. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.