കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുന്മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് ആവശ്യമായ പരിശോധനകൾ നടത്തുകയാണ്. പരിശോധനഫലത്തെ തുടർന്ന് കുടുതൽ ചികിത്സകൾ ആവശ്യമെങ്കിൽ ആശുപത്രിയിൽ അഡ്‌മിറ്റാക്കുമെന്ന് ക്ലിനിക് അധികൃതർ പറഞ്ഞു.

2000 മുതൽ 2011 വരെയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായത്. കുറച്ചുകാലമായി വാർധക്യസഹജമായ ബുദ്ധിമുട്ടുകളും ശ്വാസസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിൽ നിന്ന് 2018 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു