കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ബുദ്ധദേബ് വീട്ടിൽ സ്വയം നിരീക്ഷണത്തിലും ശ്വാസതടസ്സമുള്ളതിനാൽ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആശുപത്രിയിലേക്ക് മാറുന്നതിൽ താൽപ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാൽ ബുദ്ധേദബിനായി വീട്ടിൽ ആശുപത്രി സമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു.