കണ്ണൂർ: ബഫർ സോൺ സുപ്രീംകോടതി വിധി ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് തിരുത്തി പുനഃപരിശോധനാ ഹർജി സമർപ്പിക്കണമെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ സംസ്ഥാന ജനറൽ അസംബ്ളി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി കൊണ്ട് ബഫർ സോൺ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാർശ നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രമേയം വ്യക്തമാക്കി കൊണ്ട്് കെ.ആർ. എൽ.സി.ബി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാരിസ്ഥിതി ലോല സംരക്ഷണവിം പരിപാലനവും അതീവപ്രാധാന്യമുള്ളതാണെങ്കിലും ദശാബ്ദങ്ങളായി ഈ പ്രദേശത്ത് വസിക്കുന്ന മനുഷ്യരുടെ ജീവൽപ്രശ്നങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ഗൗരവപൂർവ്വം പരിഗണിക്കണമെന്ന് ഇന്നലെ സമാപിച്ച കേരള റീജ്യയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ളി ആവശ്യപ്പെട്ടു.

പുനർഗേഹം പദ്ധതിയുടെ പേരിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽപരമ്പരാഗതമായി ജീവിച്ച് കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തീരദേശവാസികളെ തീരത്തു നിന്നും ഒഴിപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾ ഒഴിവാക്കണം. പുനർഗേഹം പദ്ധതി നിർത്തിവെച്ച്് കേരളത്തിന്റെ വീരം സമ്പൂർണമായി സംരക്ഷിക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം.2015- വിഴിഞ്ഞം തുറമുഖംനിർമ്മാണം ആരംഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പനത്തുറ മുതൽ വേളിവരെയുള്ള തീരപ്രദേശങ്ങളിൽ കടൽതീരശോഷണം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

നൂറ്കണക്കിന് വീടുകൾ തകർന്നു കഴിഞ്ഞു. അദാനിയുടെ വിഴിഞ്ഞം തുറമുഖപദ്ധതി അടിയന്തരിമായി നിർത്തിവയ്ക്കണം.മത്സ്യബന്ധനമേഖലയിൽ മണ്ണെണ്ണയ്ക്കു നൽകിവരുന്ന സബ്സിഡി നിലനിർത്തുക, ഓഖി ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

വാർത്താസമ്മേളനത്തിൽ മറ്റുഭാരവാഹികളായ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ജോസഫ് ജൂഡ്,ഫാ. പ്രസാദ്സിപ്രിയാൻ, ബിഷപ്പ് ഡോ.അലക്സ് വടക്കംതല,ഫാ. തോമസ് തറയിൽ, പി.ജെ തോമസ്, പുഷ്പ ക്രിസ്റ്റി,ഷിബു ജോസഫ്, എബി കുന്നേപറമ്പിൽ, ബെന്നി പാപ്പച്ചൻ തുടങ്ങിവരും പങ്കെടുത്തു.