എറണാകുളം: വാടകകെട്ടിടം ഒഴിയുന്നതിനെ ചൊല്ലി തർക്കത്തിനിടെ അതിഥി തൊഴിലാളികളെ കെട്ടിട ഉടമ സ്‌ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിൽ വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രെഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കെട്ടിട ഉടമ കരോത്തുകുടി വീട്ടിൽ ഹംസ, ഇയാളുടെ മകൻ ആഷിഖ് എന്നിവരാണ് അതിഥി തൊഴിലാളികളെ ആക്രമിച്ചത്. പ്രതികളിൽ ഒരാൾക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.