തിരുവനന്തപുരം: മോഷണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ബണ്ടി ചോറിനും, മണികണ്ഠനും രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജയിലുകളിൽ പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. ബാക്കി തടവുകാർക്കെല്ലാം കോവിഡ് നെഗറ്റീവാണ്.