ദുബൈ: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി ബുർജ് ഖലീഫ. ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഡംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്.

ലോകത്തിലെ 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് ബുർജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെർച്ചുകളുടെ 37.5 ശതമാനമാണിത്. ഇന്ത്യ, സ്വിറ്റ്സർലാൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ബുർജ് ഖലീഫയാണ് കൂടുതൽ സെർച്ച് ചെയ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത്. എന്നാൽ പുതിയ പഠനത്തിൽ താജ്മഹലിന്റെ സ്ഥാനം നാലാമതാണ്. ഒന്നാം സ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാനം പിന്നോട്ട് പോയിരിക്കുകയാണ് താജ്മഹൽ.പാരീസിലെ ഈഫൽ ടവറാണ് പുതിയ പട്ടികയിൽ രണ്ടാമതുള്ളത്. പെറുവിലെ മാച്ചുപിച്ചുവാണ് മൂന്നാം സ്ഥാനത്തുള്ളത്.