ന്യൂഡൽഹി : ഒരേസമയം മൂന്നു ഡീലർമാരിൽ നിന്ന് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരിൽ നിന്നും സിലിണ്ടർ വാങ്ങാനും സാധിക്കും.

ഇതിനു പുറമേ കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വൽ യോജന കൂടുതൽ വിപുലമാക്കും. ഇതുപ്രകാരം ഒരു കോടി ഗ്യാസ് കണക്ഷൻ അടുത്ത രണ്ടു വർഷം കൊണ്ട് വിതരണം ചെയ്യുമെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അറിയിച്ചു.

എല്ലാ വീടുകളിലും പാചകവാതക കണക്ഷൻ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. ആവശ്യമായ രേഖകൾ ഇല്ലാത്തവർക്കും കണക്ഷൻ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം ഇതുവരെ എട്ടുകോടി പേർക്ക് ഗ്യാസ് കണക്ഷൻ വിതരണം ചെയ്തിട്ടുണ്ട്.