തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം ഈ മാസം മൂന്നാം തിയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.സി.സാബു പറഞ്ഞു.