കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടാൻ കാനഡ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള എല്ലാ വാണിജ്യ, സ്വകാര്യ വിമാന സർവീസുകൾജൂൺ 21 വരെയാണ് വിലക്കിയിരിക്കുന്നത്.

ഏപ്രിൽ 22നാണ് വിലക്ക് ആരംഭിച്ചത്. 30 ദിവസത്തേക്കായിരുന്നു വിലക്കിയതെന്നും പൊതുജന ആരോഗ്യ താൽപര്യം കണക്കിലെടുത്താണ് നടപടിയെന്നും കനേഡിയൻ ഗതാഗത മന്ത്രി ഒമർ അൽഘബ്ര വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കാനഡ-യുഎസ് അതിർത്തിയിലൂടെ അനിവാര്യമല്ലാത്ത യാത്രകൾക്കുള്ള നിരോധനവും ജൂൺ 21 വരെ സർക്കാർ നീട്ടിയിട്ടുണ്ട്. കൂടാതെ കാനഡയിലേക്ക് എത്ത്ന്ന എല്ലാ യാത്രക്കാരും പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പിസിആർ പരിശോധന ഫലം കാണിക്കണം. കാനഡയിൽ കരമാർഗത്തിലുടെ പ്രവേശിക്കുന്ന യാത്രക്കാർക്ക് രണ്ട് ടെസ്റ്റ് കിറ്റുകൾ കൂടി നൽകും ഒന്ന് പ്രവേശന സമയത്ത് ഉപയോഗിക്കാനും മറ്റൊന്ന് ക്വാറന്റെയ്ിനിൽ കഴിഞ്ഞ് എട്ടാം ദിവസം ഉപയോഗിക്കാനും.

വിമാന യാത്രക്കാർ പ്രവേശന സമയത്ത് മറ്റൊരു പരിശോധന നടത്തുകയും സർക്കാർ നിയോഗിച്ച ഹോട്ടലിൽ മൂന്ന് രാത്രി വരെ താമസിക്കുകയും വേണം. അവരുടെ പരിശോധന നെഗറ്റീവ് ആണെങ്കിൽ, അവരുടെ ശേഷിക്കുന്ന ക്വാറന്റെയൻ കാലയളവ് അവർക്ക് വീട്ടിൽ കഴിയാം.