സെപ്റ്റംബർ തുടക്കത്തോടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സ്വാഗതം ചെയ്യാൻ കാനഡ ഒരുങ്ങുന്നതായി പ്രധാന മന്ത്രി ജസ്റ്റിൻട്യൂഡോ അറിയിച്ചു. അടുത്ത മാസം പകുതിയടേ പൂർണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയ അമേരിക്കക്കാർക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമെന്നും അറിയിച്ചു.

വാക്‌സിനേഷൻ നിരക്കിന്റെയും പൊതുജനാരോഗ്യ അവസ്ഥയുടെയും നിലവിലെ പോസിറ്റീവ് പാത തുടരുകയാണെങ്കിൽ സെപ്റ്റംബർ ആദ്യം തന്നെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്‌സിനേഷൻ യാത്രക്കാരെ സ്വാഗതം ചെയ്യാൻ കാനഡയ്ക്ക് കഴിയും,'' ജസ്റ്റിൻ ട്രൂഡോ പ്രസ്താവനയിൽ അറിയിച്ചത്.

കനേഡിയൻ സർക്കാർ 2020 മാർച്ച് മുതൽ വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരികക്ുകയാണ്. യുഎസ്-കാനഡ അതിർത്തിയിൽ യാത്രാ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ട്രൂഡോയുടെ നിർബന്ധം ബിസിനസ്സ് നേതാക്കളിൽ നിന്നും യുഎസ് നിയമനിർമ്മാതാക്കളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്ര തടസ്സം ഉണ്ട്. നേരിട്ട് കാനഡയിലേക്ക് എത്താൻ ഇപ്പോഴും കഴിയില്ല.ജൂലൈ 21 വരെ ന്യൂഡൽഹിക്കും കാനഡയ്ക്കും ഇടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ റദ്ദാക്കാനാണ് തീരുമാനം.