തൃശ്ശൂർ: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിയിൽ 40 ഫ്‌ളാറ്റുകൾ കൂടി പണി പൂർത്തിയായി. തൃശ്ശൂരിൽ പൂർത്തിയായ ഫ്‌ളാറ്റുകൾ സെപ്റ്റംബറിൽ കൈമാറും. കുടിവെള്ള കണക്ഷൻ, പൂന്തോട്ട നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴയിൽ പത്ത് വീടുകളുടെ നിർമ്മാണവും പൂർത്തിയായി.

സെപ്റ്റംബറിൽ തന്നെ ആ വീടുകളും അർഹതപ്പെട്ടവർക്ക് കൈമാറും. 2006 വീടുകൾ ഇതുവരെ കൈമാറിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രളയ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കാണ് കെയർ ഹോം പദ്ധതിയിൽ വീടുകൾ നൽകുന്നത്. ഒരു കുടുംബത്തിന് താമസിക്കാൻ ആധുനിക സൗകര്യങ്ങളെല്ലാമുള്ള വീടുകളാണ് സഹകരണ വകുപ്പ് നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറും.