സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ്‌കരോൾ സർവീസ് സ്വർഗീയ സ്‌നേഹം 17 ന് വൈകിട്ട് 6.30 മുതൽഎൻ.ഇ.സി.കെ യിലുള്ള നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെടും. ഇടവകയുടെ ഗായക സംഘംഗാനങ്ങൾ ആലപിക്കും. കൂടാതെ സൺഡേ സ്‌കൂൾ കുട്ടികൾ വിവിധ പരിപാടികൾഅവതരിപ്പിക്കും.

സെന്റ് ജെയിംസ് മാർത്തോമാ ഇടവക വികാരി റവ . ഷിബു .കെ ക്രിസ്മസ്
സന്ദേശം നല്കും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്കായി ഇടവക വികാരി റവ. എൻഎം ജെയിംസ് , സെക്രട്ടറി റെക്‌സി ചെറിയാൻ , ക്വയർ മാസ്റ്റർ സിജുമോൻഎബ്രഹാം, ഇടവക ട്രസ്റ്റി ബിജു സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ സബ്കമ്മറ്റി പ്രവർത്തിക്കുന്നു.