ഹദ് ഫാസിൽ, ഷെയ്ൻ നിഗം,സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസർ പുറത്തിറങ്ങി. പഴയ ദൂരദർശൻ വാർത്തകൾക്ക് മുൻപ് കേൾക്കുന്ന സംഗീതത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന സൗബ്ബിനെയും, ഷെയ്നിനെയും, ഭാസിയെയുമാണ് ടീസറിൽ കാണുന്നത്.

സംഗീതത്തിന് അനുസരിച്ച് ക്യാമറയ്ക്ക് മുന്നിൽ ഹിപ്പ് ഹോപ്പ് നൃത്തം ചെയ്യുകയാണ് ഇവർ. ഫഹദ് ഫാസിലിനൊപ്പം, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വർക്കിങ് ക്ലാസ് പ്രൊഡക്ഷൻസിനോടൊപ്പം ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ ഫഹദ് ഫാസിൽ, ഭാര്യ നസ്രിയ നാസിം, സംവിധായകൻ ദിലീഷ് പോത്തൻ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിൽ ഫഹദ് നെഗറ്റീവ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്യാം പുഷ്‌ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.