ടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ സൂപ്പർഹിറ്റ്.രണ്ടാമത്തെ പോസ്റ്ററിൽ വിസ്‌കി ഗ്ലാസിൽ ഇറങ്ങി നിൽക്കുന്ന മോണക്കിനി ധരിച്ച ഷക്കീലയാണ് ഉള്ളത്. തന്റെ ട്വിറ്റർ പേജിലൂടെ റിച്ച ഛദ്ദയാണ് പോസ്റ്റർ പങ്കു വച്ചത് അർദ്ധനഗ്‌നയായി ആഭരണങ്ങൾ ധരിച്ചുനിൽക്കുന്ന ആദ്യ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ പോൺ സ്റ്റാർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഷക്കിലീയുടെ പുറം ലോകം അറിയാത്ത ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മലയാളി താരം രാജിവ് പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പതിനാറാം വയസിൽ സെമി പോൺ സിനിമാ രംഗത്തേയ്ക്ക് കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യ ജീവിതവും അവർക്ക് കടന്നുപോകേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും ബോക്‌സോഫീസ് കളക്ഷനുമൊക്കെ ഈ സിനിമയിൽ പ്രതിപാദ്യവിഷയമാകും. എന്നാൽ ചില വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കും തിരികൊളുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.