ന്യൂഡൽഹി: ടാക്‌സികളും ഓട്ടോകളും ഓടിക്കാൻ വാണിജ്യ ലൈസൻസ് ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ.ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്ന ടൂവീലറുകൾക്കും വാണിജ്യ ലൈസൻസ് വേണ്ട.ഈ വാഹനങ്ങൾ ഓടിക്കാൻ സ്വകാര്യ ലൈസൻസുകൾ മതിയാകും, എന്നാൽ, ട്രക്കുകൾ, ബസുകൾ, മറ്റുഹെവി വാണിജ്യ വാഹനങ്ങൾ എന്നിവ ഓടിക്കാൻ കൊമേഴ്‌സ്യൽ ലൈസൻസ് ആവശ്യമാണ്.2017 ജൂലൈയിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.ലക്ഷക്കണക്കിന് ഡ്രൈവർമാർക്ക് ഇതോടെ തൊഴിലവസരങ്ങൾ കൂടുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.

അടുത്ത കാലം വരെ ഏത് ചരക്ക് വാഹനമായാലും ഓടിക്കാൻ ലൈസൻസ് വേണമായിരുന്നു. സ്വകാര്യ ലൈസൻസ്് കിട്ടി ഒരുവർഷത്തോളമാണ് കൊമേഴ്‌സ്യൽ ലൈസൻസിനായി ആളുകൾ കാത്തിരുന്നത്. പുതിയ തീരുമാനത്തോടെ, വാണിജ്യ ലൈസൻസ്് നേടുന്നതിൽ നിലനിൽക്കുന്ന അഴിമതിക്കും അവസാനമാകുമെന്നാണ് പ്രതീക്ഷ. കൊമേഴ്‌സ്യൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബാഡ്ജുകൾ വിതരണം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

പുതിയ തീരുമാനം വവി കൂടുതൽ ടാക്‌സികളും ഓട്ടോകളും റോഡിൽ ഇറങ്ങുന്നതോടെ ഗതാഗത കുരുക്ക് കൂടുമെന്ന ഭയം നിലനിൽക്കുന്നുണ്ട്. എന്നാൽ, അത്തരം വാഹനങ്ങൾ ഏറുന്നതോടെ സ്വകാര്യ വാഹനങ്ങളോടുള്ള ആശ്രയം കുറയ്ക്കുമെന്നാണ് മന്ത്രാലയത്തിന്റെ ന്യായീകരണം