ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശനവും ശാശ്വതവുമായ നിയമനിർ മ്മാണം വേണമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ.പ്രലോഭിപ്പിച്ചോ, ഭയപ്പെടു ത്തിയോ, വാഗ്ദാനം നൽകിയോ, വഞ്ചിച്ചോ മതപരിവർത്തനം നടത്തുന്നതിന് പിന്നിൽ ഗൂഢാലോ ചനയുണ്ടെന്നും, അത് ശാശ്വതമായി നിരോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദി നെതിരെ മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയ ധർമ്മ സ്വതന്ത്രത ( മത സ്വാതന്ത്ര്യം) ഓർഡിനൻ സിനെപ്പറ്റി സംസാരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംഭാഷണത്തിലൂടെ കാര്യങ്ങൾ പരിഹരിക്കപ്പെടാത്തപ്പോൾ, നിയമം നിർമ്മിക്കേണ്ടത് സ്വാഭാവി കമാണ്.നിർബന്ധിതമോ വഞ്ചനാപരമോ ആയ പരിവർത്തനത്തിനെതിരെ കർശനവും ശാശ്വത വുമായ നിയമനിർമ്മാണം ആവശ്യമാണ്. പതിറ്റാണ്ടുകളായി ചർച്ച നടക്കുന്നു.ആളുകളോട് ചോദി ച്ചാൽ അവരും ഈ നിയമത്തെ അനുകൂലിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുവെ്ന്നും മന്ത്രി പറ ഞ്ഞു. നിയമത്തിലൂടെ ഒരു സമുദായത്തെ ബിജെപി ലക്ഷ്യമിടുന്നു എന്ന പ്രതിപക്ഷ ആരോപണ ത്തിൽ, 'ലവ്ജിഹാദ്' എന്ന വാക്ക് തന്റെ പാർട്ടി നൽകിയിട്ടില്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.