തിരുവനന്തപുരം: കോഴിക്കോട് - വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിന്റെ ചുമതല നൽകി. ചുമതല മാറ്റത്തിന്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.