തിരുവനന്തപുരം: സിറോമലബാർ സഭയുടെ കുർബാനക്രമം പരിഷ്‌കരിക്കുന്നു. ഒറ്റ നോട്ടത്തിലോ വായനയിലോ ചെറുതെന്ന് തോന്നാമെങ്കിലും പ്രധാനമായ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്.പ്രാർത്ഥനയിലെ ചില പ്രയോഗങ്ങളാണ് മാറ്റുന്നത്.കുർബാനക്രമം സംബന്ധിച്ച് 43 പൊതുനിർദ്ദേശങ്ങളാണ് ആരാധനക്രമ കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്.ഇതിന് പുറമെ വൈദികൻ പകുതി സമയം അൾത്താരാഭിമുഖമായും ബാക്കി സമയം ജനാഭിമുഖമായും നിൽക്കണമെന്നും സിനഡിന്റെ നിർദ്ദേശിക്കുന്നുണ്ട്.ഭാഷാപരമായും അല്ലാതെയുമുള്ള തെറ്റുകൾ, ആവർത്തനങ്ങൾ എന്നിവയാണ് തിരുത്തിയിരിക്കുന്നതെന്ന് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റിയംഗം ഫാ. ആന്റണി നരികുളം പറഞ്ഞു.

സ്വർഗസ്ഥനായ പിതാവേ എന്നാരംഭിക്കുന്ന പ്രാർത്ഥനയിൽ 'ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ' എന്ന ഭാഗം 'ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ' എന്നാക്കി മാറ്റിയിട്ടുണ്ട്. ദൈവമാണു പ്രലോഭനത്തിൽ ഉൾപ്പെടുത്തുന്നത് എന്ന അർഥം വരുന്നതിനാലാണു മാറ്റം. 'സർവാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു' എന്നതു മാറ്റി 'സർവാധിപനാം കർത്താവേ നിൻ സ്തുതി ഞങ്ങൾ പാടുന്നു' എന്ന് പദ്യരൂപത്തിൽ തിരുത്തി. പരിപാവനനാം എന്ന ഗീതത്തിൽ 'നിൻ കൃപ ഞങ്ങൾക്കേകണമേ' എന്നത് 'കാരുണ്യം നീ ചൊരിയണമേ' എന്നാക്കി. 'പരിശുദ്ധനായ ദൈവമേ' എന്ന ഗദ്യരൂപത്തിൽ 'ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ' എന്നത് 'കരുണയുണ്ടാകണമേ' എന്നു മാറ്റി.

വിശ്വാസപ്രമാണം കഴിഞ്ഞു ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാർത്ഥനയിൽ പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ എന്നതു പാത്രിയാർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും മെത്രാപ്പൊലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ എന്നു തിരുത്തി. സിറോ മലബാർ സഭയ്ക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയുള്ളതിനാലാണ് ഈ മാറ്റം.മധ്യസ്ഥപ്രാർത്ഥനയുടെ തുടക്കത്തിൽ മാർപ്പാപ്പയ്ക്കുള്ള വിശേഷണവും കുറച്ചിട്ടുണ്ട്.

പ്രധാനാചാര്യനും സാർവത്രികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ എന്നതു മാറ്റി സാർവത്രികസഭയുടെ പിതാവും തലവനുമായ എന്നാക്കിയാണു ചുരുക്കിയത്. കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ എന്നതിനു പകരം കരുണയുണ്ടാകണമേ എന്നാക്കി. കരുണ എന്ന പദമാണ് സുറിയാനിയോടു കൂടുതൽ യോജിക്കുന്നത് എന്നതാണ് ഈ മാറ്റത്തിന് നൽകുന്ന വിശദീകരണം.

പരിഷ്‌കാരങ്ങളോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.പരിഷ്‌കരിച്ച കുർബാനക്രമത്തെ സ്വാഗതം ചെയ്യുമ്പോഴും കുർബാനയർപ്പണരീതി ഏകീകരിക്കുന്നതിനെ എല്ലാവരും അനുകൂലിക്കുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്.അതേസമയം മാറ്റങ്ങൾ വിശദീകരിച്ചപ്പോഴും പുതിയ രീതി എന്നുമുതൽ നടപ്പാക്കണമെന്ന് അറിയിച്ചിട്ടില്ല. ഇപ്പോൾ നടന്നുവരുന്ന സഭാ സിനഡ് ഈ കാര്യത്തിൽ തീരുമാനം കൈക്കോള്ളുക