ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വായിൽ നിന്നും നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവതി ഉറങ്ങി കിടന്നപ്പോൾ വായിലൂടെ പാമ്പ് ഉള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. യുവതിയെ മയക്കിക്കിടത്തിയ ശേഷം വായയ്ക്കുള്ളിലൂടെ ഉപകരണം കടത്തി പാമ്പിനെ ഡോക്ടർ വലിച്ചു പുറത്തെടുക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടർമാർ വിദഗ്ധപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്നു നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ ഡോക്ടർമാർ യുവതിയെ മയക്കിക്കിടത്തി വായിലൂടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 2020 ൽ റഷ്യയിലാണ് ഈ അപൂർവ സംഭവം നടന്നത്. റഷ്യയിലെ ദേഗിസ്ഥാൻ നിവാസിയായ യുവതിയുടെ വയറിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.

11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് വൈറലായത്. ഫാസിനേറ്റിങ് ഫാക്റ്റ്‌സ് എന്ന ട്വിറ്റർ പേജിലൂടെ പുറത്ത് വന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. ഇത്ര വലിയ പാമ്പ് കയറിയിട്ടും അറിയാതെ എന്തൊരു ഉറക്കമാണ് യുവതി ഉറങ്ങിയതെന്നാണ് പലരുടെയും ചോദ്യം.