ചിക്കൻ നാടൻ റോസ്റ്റ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

· ചിക്കൻ 1 (തൊലി കളഞ്ഞത്)

· കുരുമുളക് 1 ടേ.സ്പൂൺ

· പച്ചക്കുരുമുളക് ½ ടേ.സ്പൂൺ

· വെളുത്തുള്ളി – 1 കുടം (10 എണ്ണം)

· ഇഞ്ചി 1 ഇഞ്ച് നീളം

· ഉപ്പ് – പാകത്തിന്

· കറിവേപ്പില ആവശ്യത്തിന്

· ഉരുളക്കിഴങ്ങ് 5 ഇടത്തരം

പച്ചക്കുരുമുളകിന്റെ ഒരു നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ 11/2 സ്പൂൺ ഉപയോഗിക്കാം. കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും ഒരുമിച്ച് അരച്ച്, കഴുകി വരഞ്ഞ കോഴിയിൽ പുരട്ടിവെക്കുക. ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ് കോഴിയുടെ കൂടെ ഒരു പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ 5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ ആവശ്യമെങ്കിൽ 1 കപ്പ് വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ഒരു പരന്ന ഫ്രയിങ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ് ചീനച്ചട്ടിയിൽ വച്ച് അല്പം തിരിച്ചും മറിച്ചും ഇട്ട് ,കോഴിയും, ഉരുളക്കിഴങ്ങും മൊരിച്ചെടുക്കുക. ചെറുതായി മുറിച്ച് വേവിച്ച പച്ചക്കറികളും മുകളിൽ നിരത്തി വിളംബുക.

കുറിപ്പ്:- കുരുമുളക് തേച്ച് പൊള്ളിച്ചെടുത്ത താറാവും കോഴിയും വടക്കോട്ടുള്ള ക്രിസ്ത്യാനി വീടുകളിൽ ഒരു പ്രധാന വിഭവമാണ് . അതും പ്രത്യേകിച്ച് അമ്മച്ചിമാരുടെ രുചികൾ ഓർത്തിരിക്കുന്നവരിൽ മറന്നുപോകാത്തൊരു പേരും രുചിയുമാണ് ഇത്തരം പൊള്ളിച്ചിടുത്ത ഇറച്ചി വിഭവങ്ങൾ!നാട്ടുംബുറത്തെ വീടുകളിൽ സുലഭായി കിട്ടുന്ന പച്ചക്കുറുമുളകാണിതിന്റെ പ്രധാന ചേരുവ. കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്‌കൃതത്തിലെ! പിപ്പലിയിൽ നിന്നുമാണ് ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. കഫം ,പനി ഇവയെ ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.