കൊ​ല്ലം: മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും മാപ്പ് പറയണമെന്ന് കൊ​ല്ലം ല​ത്തീ​ൻ രൂ​പ​ത അ​ൽ​മാ​യ ക​മീ​ഷ​ൻ. ബി​ഷ​പ്പി​ന്റെ ഇ​ട​യ​ലേ​ഖ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​​ഴും നു​ണ​ക​ൾ പ​റ​ഞ്ഞ്​ ര​ക്ഷ​പ്പെ​ടാ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യും ഫി​ഷ​റീ​സ്​ മ​ന്ത്രി​യും ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ അ​ൽ​മാ​യ ക​മീ​ഷ​ൻ ആരോപിച്ചു. മു​ഖ്യ​മ​ന്ത്രി​യും ഫി​ഷ​റീ​സ്​ മ​ന്ത്രി​യും ബി​ഷ​പ്പി​നെ​തി​രെ ന​ട​ത്തി​യ​ത്​ അ​പ​ക്വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്. ജ​ന​ങ്ങ​ളോ​ട്​ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ ഇ​രു​വ​രും മാ​പ്പ്​ പ​റ​യ​ണ​മെ​ന്നും ക​മീ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ൽ​മാ​യ ക​മീ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഫാ. ​ജോ​ർ​ജ്​ സെ​ബാ​സ്​​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി വി​ൻ​സ​ൻ​റ്​ മ​ച്ചാ​ഡോ, ക​മ്മി​ഷ​ൻ ​െസ​ക്ര​ട്ട​റി പ്രൊ​ഫ. എ​സ്. വ​ർ​ഗീ​സ്, കെ.​എ​ൽ.​സി.​എ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ജോ​ൺ, ​െസ​ക്ര​ട്ട​റി ​െല​സ്​​റ്റ​ർ കാ​ർ​ഡോ​സ്,​െക.​എ​ൽ.​സി.​ഡ​ബ്ല്യു.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജെ​യി​ൻ ആ​ൻ​സി​ൽ​ഫ്രാ​ൻ​സി​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീൻ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. ഇടയലേഖനത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്ന് പരിശോധിക്കണമെന്നും ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതികരിച്ചിരുന്നു.

ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വയം ബോധ്യപ്പെട്ട കാര്യങ്ങളല്ല, പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണു പല വിമർശനങ്ങളും ഉന്നയിക്കുന്നത്. ഇടയലേഖനം ഇറക്കിയതു ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചുവിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുന്നുണ്ടോ എന്നു നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു

സഭയ്ക്ക് പ്രതിബദ്ധത മത്സ്യമേഖലയിലെ ഇടനിലക്കാരോടാണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സഭയുടെ നിലപാട് തൊഴിലാളികളുടെ വരുമാന വർധനവിന് എതിരാണ്. ഇടയലേഖനത്തിലുള്ളത് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ദുരാരോപണങ്ങൾ മാത്രമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

തനിക്കുള്ളത് തൊഴിലാളി താൽപര്യമാണ്. ഇ.എം.സി.സിയുമായുള്ള ധാരണ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ അറിഞ്ഞിരിക്കാം. അത് അനൗപചാരിക ആശയവിനിമയം മാത്രമാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. തനിക്കെതിരെ സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചനയുണ്ട്. പ്രമാണികൾക്കെതിരെയുള്ള നിലപാടുകളാണ് ഇതിന് കാരണം, മന്ത്രി ചൂണ്ടികാട്ടി.