ഹോങ്കോംഗ്: ഹോങ്കോംഗിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നും വൈറോളജി ആൻഡ് ഇമ്മ്യുണോളജിയിൽ ബിരുദം നേടിയ ഡോ. ലി-മെങ്ങ് യാൻ കൊറോണ വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന് നേരത്തേ ആരോപിച്ചിരുന്നു. രോഗവ്യാപനത്തിന്റെ റിപ്പോർട്ടുകൾ വരുന്നതിനു മുൻപ് തന്നെ ചൈനീസ് ഭരണകൂടത്തിന് ഈ വൈറസിനെ പറ്റി അറിവുണ്ടായിരുന്നു എന്നും അവർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അവർക്ക് ഹോങ്കോംഗ് വിട്ട് പലായനം ചെയ്യേണ്ടിവന്നത്. ജീവൻ അപകടത്തിലാകുമെന്ന ഭയം മൂലംഅജ്ഞാതവാസം നയിക്കുന്ന അവർ തന്റെ രഹസ്യ താവളത്തിൽ നിന്നാണ് ലൂസ് വിമൻ എന്ന ടി വി ടോക്ക് ഷോയിൽ പങ്കെടുത്തത്.

ഇതിനെ കുടിച്ച് താൻ നൽകിയ വിവരങ്ങളെല്ലാം തന്നെ സർക്കാർ ഡാറ്റാ ബേസിൽ നിന്നും നീക്കം ചെയ്തു എന്നും ഇവർ പറഞ്ഞു. വുഹാനിലെ ഒരു മത്സ്യ മാർക്കറ്റിലാണ് കൊറോണ ഉദ്ഭവിച്ചത് എന്നത് വെറുമൊരു പുകമറമാത്രമാണെന്നും അവർ പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിയിക്കാനും, വൈറസ് മനുഷ്യസൃഷ്ടിയാണെന്നുള്ളതിനും ഉള്ള തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും അത് ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു.

വുഹാനിലെ മത്സ്യമാർക്കറ്റ് വെറുമൊരു പുകമറ മാത്രമാണ്, വൈറസ് പ്രകൃതിയിൽ നിന്നും ഉണ്ടായതുമല്ല, അവർ പറയുന്നു. വൈറസ് വന്നത് എവിടെനിന്നാണെന്ന ചോദ്യത്തിന് അത് വന്നത് വുഹാനിലെ ലബോറട്ടറിയിൽ നിന്നുമാണെന്ന് അവർ അസന്നിഗ്ദമായി വ്യക്തമാക്കി. ജനിതക ഘടനയുടെ അനുക്രമം എന്നത് മനുഷ്യരിലെ വിരലടയാളം പോലെയാണ്. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇതൊക്കെ കണ്ടുപിടിക്കാവുന്നതേയുള്ളു അവർ പറയുന്നു. ഈ തെളിവുകൾ ഉപയോഗിച്ചാണ് ചൈനയിലെ ലാബിൽ ചൈനാക്കാർ നിർമ്മിച്ചതാണ് ഈ വൈറസിനെ എന്ന് താൻ തെളിയിക്കാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ജീവശാസ്ത്രത്തിൽ അടിസ്ഥാന വിവരമില്ലാത്തവർക്ക് പോലും അത് വായിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിക്കും എന്നും അവർ പറഞ്ഞു. ഇത് തരണം ചെയ്യുവാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു ദുരന്തമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇവർ രാജ്യം വിടുന്നതിനു മുൻപ് തന്നെ ഇവർ ശേഖരിച്ച വിവരങ്ങൾ ഡാറ്റാബേസിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി എന്ന് ഇവർ അവകാശപ്പെടുന്നു. മാത്രമല്ല, തന്റെ സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും തനിക്കെതിരെ അപവാദ പ്രചരണത്തിന് പ്രേരിപ്പിച്ചു എന്നും അവർ പറഞ്ഞു. ഇത് ചൈനീസ് സർക്കാരിന്റെ സ്ഥിരം അടവാണെന്നും അവർ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച പകർച്ചവ്യാധി ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായ ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ കേന്ദ്രത്തിലായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. കൊറോണ വൈറസിനെ കുറിച്ച് ആദ്യം പഠനം നടത്തിയ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു താനെന്ന് അവകാശപ്പെട്ട അവർ 2019 ഡിസംബർ അവസാനത്തോടെയാണ് ചൈനയിൽ പടര്ന്നു പിടിച്ച സാർസ് വൈറസിനേ പോലുള്ള വൈറസിനെ കുറിച്ച് പഠിക്കാൻ തന്റെ മേലധികാരികൾ തന്നോട് ആവശ്യപ്പെട്ടതെന്നും അറിയിച്ചു.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, ഇതിന്റെ പ്രഭവസ്ഥാനം മർക്കറ്റല്ലെന്നുമുള്ള വസ്തുതകളെല്ലാം ഭരണാധികാരികൾ കണക്കിലെടുത്തില്ല.മരണനിരക്ക് ഉയരാൻ തുടങ്ങിയതോടെ തനിക്ക്‌സത്യം തുറന്നു കാണിക്കുവാനുള്ള ധാർമ്മികവും ശാസ്ത്രീയവുമായ ബാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ എല്ലാം വെളിപ്പെടുത്തിയത്. ഇത് ജീവന് ഭീഷണിയായതോടെ അവർ അമേരിക്കയിലേക്ക് കടക്കുകയായിരുന്നു.