നുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിലാണ് ലോകം. കോവിഡു കാലത്ത് സമൂഹിക അകലത്തിന്റെ പ്രസക്തിയുള്ളതിനാൽ ആഘോഷ രാത്രിക്ക് പഴയ ഉത്സവ പ്രതീതി ഉണ്ടായിരുന്നില്ല.

ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കി ഇന്നലെ രാത്രി ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടന്നു. നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം. ലോകത്തിന്റെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. തിരുപ്പിറവിയെ നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ വീടുകളിൽ ഒരുക്കി നാടും നഗരവും ക്രിസ്തുമസിനെ വരവേറ്റു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസ് സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

ലോകത്തിന് പ്രകാശം പകർന്ന് ബത്‌ലഹേം പുൽത്തൊഴുത്തിൽ മിശിഹാ പിറന്നതിന്റെ ഓർമപുതുക്കുകയാണ് ക്രൈസ്തവർ. ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ പുണ്യദിനത്തിൽ ഒരുമയുടെ സന്ദേശം ചർച്ചയാക്കുന്നു. ലോകത്തിന് പ്രകാശം പകർന്ന് മിശിഹാ പിറന്നതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പുരോഹിതർ വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുർബാനയും ആരാധനകളും നടന്നത്.

ദൈവം മനുഷ്യനാകുന്ന ക്രിസ്മസ് വേളയിൽ ആഘോഷങ്ങൾ വീട്ടിലൊതുക്കി. കോവിഡ് അത്രമേൽ ക്രിസ്മസ് ആഘോഷങ്ങളെയും ബാധിച്ചതു. സഭകൾ ഓൺലൈനിലൂടെയാണ് മിക്കയിടത്തും ക്രിസ്മസ് ആരാധന നടത്തുന്നത്. മലങ്കര കത്തോലിക്കാ പള്ളികളിൽ വ്യാഴാഴ്ച രാത്രി ആരാധന നടത്തി. ഇടവകകളിലും കൂട്ടംചേരലില്ല.

പരമാവധി 30 പേരെ പങ്കെടുപ്പിച്ചുള്ള കുർബാനകൾക്കാണ് വികാരിമാർ ക്രമീകരണം ചെയ്തിരിക്കുന്നത്. കലാപരിപാടികളും ക്രിസ്മസ് സന്ധ്യപോലുള്ള ആഘോഷങ്ങളും എവിടെയുമില്ല. ക്രിസ്മസ് വിപണിയിലും ഉണർവുണ്ടായിരുന്നില്ല.