തിരുവനന്തപുരം: മലയാളത്തിന് രണ്ട് സൂപ്പർ താരങ്ങളെ സമ്മാനിച്ച അമ്മയാണ് മല്ലിക. പകരം വയ്ക്കാനില്ലാത്ത അഭിനയ കുലപതി സുകുമാരന്റെ പ്രിയ പത്നി. ഇന്ന് മല്ലികയുടെ ജന്മദിനമാണ്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മക്കളും മരുമക്കളും എല്ലാം സോഷ്യൽ മീഡിയയിൽ എത്തി. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ബർത്ത്ഡേ ആശംസകിക്കുകയായിരുന്നു.

ഇപ്പോഴിതാ പൂർണിമയും സുപ്രിയ മേനോനും പങ്കുവച്ച പോസ്റ്റുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് പൂർണിമയുടെ ആശംസ. ''ഹാപ്പി ബർത്ത് ഡേ അമ്മ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക. എക്കാലവും ജ്ഞാനിയും നർമവും ഉണ്ടായിരിക്കട്ടെ' എന്നാണ് പൂർണിമയുടെ ആശംസ. മല്ലികയുടെ ഒരു ഫോട്ടോയ്ക്കൊപ്പം 'ഹാപ്പി ബർത്ത് ഡേ' അമ്മ എന്ന് മാത്രമാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്.

'പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾ ശരിക്കും ദയയുള്ള മനുഷ്യനാണ്. ഒരുപാട് ആയുസും നല്ല ആരോഗ്യവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നാണ് സുപ്രിയ കുറിച്ചത്. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയും ഒരു കുടുംബ ചിത്രവും കേക്കിന്റെ ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. തനിക്കും സുപ്രിയയ്ക്കുമൊപ്പം നിൽക്കുന്ന അമ്മയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് 'ഹാപ്പി ബർത്ത് ഡേ അമ്മ' എന്ന് പൃഥ്വിയും എഴുതി.