മുംബൈ: ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഷാറൂഖ് ഖാൻ മികച്ച നടൻ . 2023 ൽ പുറത്തിറങ്ങിയ ജവാനിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അതെ ചിത്രത്തിന് നയൻതാരക്ക് മികച്ച നടിക്കുള്ള അവാർഡിന് അർഹയായി. റാണി മുഖർജി, ബോബി ഡിയോൾ എന്നിവർക്കും പുരസ്‌കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന ചിത്രത്തിനാണണ് പുരസ്‌കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റർജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാക്കൾ

മികച്ച നടൻ: ഷാരൂഖ് ഖാൻ (ജവാൻ)

മികച്ച നടി: നയൻതാര (ജവാൻ)

മികച്ച നടി: റാണി മുഖർജി (മിസിസ് ചാറ്റർജി നോർവേ)

മികച്ച നടൻ ( ക്രിട്ടിക്): വിക്കി കൗശൽ(സാം ബഹാദൂർ)

നെഗറ്റീവ് റോളിലെ മികച്ച നടൻ: ബോബി ഡിയോൾ (അനിമൽ)

മികച്ച സംവിധായകൻ: സന്ദീപ് റെഡ്ഡി വങ്ക (അനിമൽ)

മികച്ച സംഗീത സംവിധായകൻ: അനിരുദ്ധ് രവിചന്ദർ (ജവാൻ)

മികച്ച പിന്നണി ഗായകൻ (പുരുഷൻ): വരുൺ ജെയിൻ, തേരേ വാസ്‌തേ (സാരാ ഹട്‌കെ സാരാ ബച്ച്‌കെ)

മികച്ച പിന്നണി ഗായിക (സ്ത്രീ): ശിൽപ റാവു, ബേഷാരം രംഗ് (പത്താൻ)

ടെലിവിഷൻ

മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

മികച്ച നടൻ: നീൽ ഭട്ട് (ഘും ഹേ കിസികേ പ്യാർ മേയിൻ)

ടെലിവിഷൻ പരമ്പര ഓഫ് ദ ഇയർ: ഘും ഹേ കിസികേ പ്യാർ മേയിൻ

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റർജി

സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്.

ചൊവ്വാഴ്ച മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വൻ താരനിരയായിരുന്നു ചടങ്ങിൽ എത്തിയത്.