മുംബൈ: ബോളിവുഡ് നടൻ അജയ് ദേവ്ഗൺ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വികാസ് ബഹലാൻ സംവിധാനം ചെയ്യുന്ന ശൈത്താൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് തന്റെ ജിവിതത്തിൽ ചില അമാനുഷിക സംഭവങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന്, താരത്തിന്റെ വെളിപ്പെടുത്തൽ. മാധവൻ, ജ്യോതിക തുടങ്ങിയ താരങ്ങളും, ഹൈറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ശൈത്താനിൽ, അഭിനയിക്കുന്നുണ്ട്.

' ഒരു ജോണറായി ഹൊറർ ചെയ്യാൻ എനിക്ക് വളരെക്കാലമായി ആഗ്രഹമുണ്ടായിരുന്നു, ഞാൻ മുമ്പ് ഭൂത് ചെയ്തിട്ടുണ്ട്. എല്ലാ സംസ്‌കാരത്തിലും ബ്ലാക്ക് മാജിക് നിലനിൽക്കുന്നുണ്ട് എനിക്ക് ഈ ജോണർ ഇഷ്ടമാണ്. ഞാൻ മുൻപ് ഒരുപാട് അമാനുഷിക സംഭവങ്ങൾ അനുഭവിച്ചിട്ടുണ്ട്.

ഇത്തരം പ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളിൽ മുൻപ് ഞങ്ങൾ ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. കരിയറിലെ 10- 12 വർഷത്തിൽ വളരെയധികം അസാധാരണ പ്രവർത്തനങ്ങൾ കണ്ടിട്ടുമുണ്ട്. എനിക്ക് നിരവധി അനുഭവങ്ങൾ ഉണ്ട്, അവയിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. ഇതിൽ വിശ്വസിക്കാത്ത ആളുകളെ ഞാൻ അപൂർവ്വമായേ കണ്ടിട്ടുള്ളു,' അജയ് പറഞ്ഞു.

മാതാപിതാക്കളെന്ന നിലയിൽ ചിത്രത്തിന്റെ പ്രമേയവുമായി ഞങ്ങൾ മൂന്നുപേർക്കും കൂടുതൽ കണക്ടുചെയ്യാൻ പറ്റിയെന്നും താരം പറഞ്ഞു. പനോരമ സ്റ്റുഡിയോയ്ക്കും, ജിയോ സ്റ്റുഡിയോയ്ക്കും ഒപ്പം അജയ് ദേവ്ഗൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ശൈത്താൻ കൂടാതെ സിംഗം 3ഉം താരം നിർമ്മിക്കുന്നുണ്ട്.