മുംബൈ: ഗണേശ ചതുർഥി ആഘോഷമാക്കി അംബാനി കുടുംബം. സിനിമാ- സാംസ്‌കാരിക- കായിക രംഗത്തെ പ്രമുഖർ അതിഥികളായിയെത്തി.നടി നായൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അതിഥികളായിരുന്നു.

ഇവർക്ക് പുറമേ സച്ചിൻ ടെണ്ടൂൽക്കർ, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാൻ, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചൻ, രവീണ ടണ്ടൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിം ഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂർ, ജോൺ എബ്രഹാം, ജാൻവി കപൂർ, സാറാ അലിഖാൻ, സിദ്ധാർഥ് മൽഹോത്ര, ശിഖർ ധവാൻ, ആറ്റ്‌ലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജവാൻ എന്ന ഷാരൂഖ് ചിത്രത്തിലൂടെയാണ് നായൻതാര ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. ബോക്സ് ഓങീസിൽ വൻ വിജയം കൊയ്ത ചിത്രം 850 കോടിയും കവിഞ്ഞ് പ്രദർശനം തുടരുകയാണ്.