കൊച്ചി: ജിപി എന്ന് വിളിക്കുന്ന നടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നിട്ട് കുറച്ചായി. അഷ്ടമി ദിനത്തിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള സന്തോഷ വാർത്ത ജിപി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ഇപ്പോൾ തങ്ങളുടെ വിവാഹത്തിന് നടൻ മോഹൻലാലിനെ ക്ഷണിക്കാൻ പോയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇരുവരും. മോഹൻലാലിനൊപ്പം 'ബാലേട്ടൻ' എന്ന ചിത്രത്തിൽ ഗോപികയും കീർത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും ഗോപിക ജിപിയോട് പറഞ്ഞിരുന്നു.

ഈ വിവരം ജിപി ലാലേട്ടനെ അറിയിച്ചെന്നും ഉടൻ തന്നെ ലാലേട്ടൻ ഇവരെ ക്ഷണിച്ചെന്നും വിവാഹത്തിന് മുമ്പ് ലാലേട്ടന്റെ അനുഗ്രഹം വാങ്ങാൻ സാധിച്ച സന്തോഷവും ജിപി പങ്കുവെക്കുന്നുണ്ട്.വിവാഹ സമയത്ത് മോഹൻലാൽ നാട്ടിൽ ഉണ്ടാകില്ലെന്നും അതിനാൽ വിവാഹത്തിന് വരാൻ സാധിക്കില്ലെന്നും അറിയച്ചതായും ജിപി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു. ഈ മാസം 28 നാണ് ഇരുവരുടേയും വിവാഹം.